കൊല്‍ക്കത്ത | നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദ ബോസിനെ ഈസ്റ്റേണ്‍ കമാന്‍ഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാര്‍ നിലവില്‍ അദ്ദേഹത്തിന്റെ അവസ്ഥ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ. ആവശ്യമായ പരിശോധനകള്‍ നടത്തിയ ശേഷം അടുത്ത ചികിത്സയെക്കുറിച്ച് തീരുമാനമെടുക്കുമെന്ന് മെഡിക്കല്‍ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി മമത ബാനര്‍ജി ആശുപത്രിയിലെത്തി ബോസിനെ സന്ദര്‍ശിച്ചു.
1,600 മെഗാവാട്ട് വൈദ്യുതി നിലയത്തിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ പശ്ചിമ മേദിനിപൂരിലെ സാല്‍ബോണിയിലേക്ക് പോകുന്നതിന് മുമ്പാണ് മമത ആശുപത്രിയിലെത്തിയത്. ” ഗവര്‍ണര്‍ അസുഖബാധിതനായതിനാല്‍ ഞാന്‍ കമാന്‍ഡ് ആശുപത്രിയില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്” – ഹൗറയിലെ ഡുമുര്‍ജോള ഹെലിപാഡില്‍ ഹെലികോപ്റ്ററില്‍ കയറുന്നതിന് മുമ്പ് ബാനര്‍ജി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.