ന്യൂഡല്‍ഹി | വഖഫ് ഭേദഗതി ബില്‍ ഇന്നു പുലര്‍ച്ചെ 1.56-ന് ലോക്‌സഭ പാസാക്കി. 520 പേരില്‍ 288 പേര്‍ ബില്ലിനെ അനുകൂലിച്ചു വോട്ട് ചെയ്തു. 8 മണിക്കൂര്‍ നീണ്ട മാരത്തോണ്‍ ചര്‍ച്ചയ്‌ക്കൊടുവിലാണ് ബില്‍ പാസ്സായത്. സുരേഷ് ഗോപി ഒഴികെ കേരളത്തിലെ 18 അംഗങ്ങളും ബില്ലിനെ എതിര്‍ത്ത് വോട്ടിട്ടപ്പോള്‍ വയനാട് എം.പി: പ്രിയങ്ക ഗാന്ധി സഭയില്‍ നിന്ന് വിട്ടുനിന്നതായാണ് വിവരം.

ബില്‍ ഇന്നു രാജ്യസഭയിലെത്തും. രാജ്യസഭ കൂടി കടന്നാല്‍ ബില്‍ നിയമമാകും.
പുതിയ നിയമം പാസാകുന്നതോടെ മുനമ്പത്തെ താമസക്കാര്‍ക്ക് അവരുടെ ഭൂമി തിരികെ ലഭിക്കുമെന്ന് ബില്‍ അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കി .

LEAVE A REPLY

Please enter your comment!
Please enter your name here