ന്യൂഡല്‍ഹി | രാജ്യസഭയിലും വഖഫ് ഭേദഗതി ബില്‍ പാസാക്കിയതോടെ പാര്‍ലമെന്റിന്റെ ഇരുസഭകളിലും അംഗീകാരം നേടിയെടുത്ത് മോഡി സര്‍ക്കാര്‍. ഇന്ന് പുലര്‍ച്ചെ 1.10 ഓടെയാണ് രാജ്യസഭയില്‍ വോട്ടെടുപ്പ് നടന്നത്. 12 മണിക്കൂറിലേറെ നീണ്ട ചര്‍ച്ചയ്ക്കൊടുവിലാണ് വോട്ടെടുപ്പിലേക്ക് കടന്നത്. 95 പേര്‍ എതിര്‍ത്ത് വോട്ടിട്ടു. 128 പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തതോടെ ബില്‍ നിയമമാകാന്‍ ഇനി രാഷ്ട്രപതിയുടെ ഒപ്പുമാത്രം മതി.

കേരളത്തില്‍ നിന്നുള്ള എംപിമാരായ ജോണ്‍ ബ്രിട്ടാസ്, എ എ റഹീം, വി ശിവദാസന്‍, ഹാരിസ് ബീരാന്‍, അബ്ദുല്‍ വഹാബ്, പി സന്തോഷ് കുമാര്‍, പി പി സുനീര്‍ തുടങ്ങിയവര്‍ അവതരിപ്പിച്ച ഭേദഗതികള്‍ ശബ്ദവോട്ടോടെ തള്ളുകയായിരുന്നു. വഖഫ് ബോര്‍ഡില്‍ മുസ്ലീം അല്ലാത്തവരെ അംഗങ്ങളാക്കുന്നതിനെതിരെ തിരുച്ചി ശിവ നിര്‍ദേശിച്ച ഭേദഗതി വോട്ടിനിട്ട് തള്ളി.

വഖഫ് ബില്‍ പാസാക്കിയതിന് പിന്നാലെ മുനമ്പത്ത് ഉള്‍പ്പെടെ ജനം പടക്കം പൊട്ടിച്ചും മുദ്രാവാക്യം വിളികളോടെയും ആഹ്ലാദപ്രകടനം നടത്തി. സമരക്കാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും നന്ദിപറയുമ്പോള്‍ നിയമഭേദഗതിയെ എതിര്‍ത്ത കേരളത്തിലെ എംപിമാരെ വിമര്‍ശിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here