തിരുവനന്തപുരം | മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ദിവസങ്ങളായി വെന്റിലേറ്ററില്‍ ചികിത്സയിലാണ് വി.എസ്. അച്യുതാനന്ദന്‍. രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും ഇതുവരെ സാധാരണ നിലയില്‍ എത്തിയിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ആശുപത്രി പുറത്തിറക്കിയ ഏറ്റവും പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ പ്രകാരം, വി.എസ്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. 101 വയസ്സാണ് വി.എസിന്. സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ ഒരു സംഘത്തിന്റെ കീഴില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് ചികിത്സിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here