തിരുവനന്തപുരം: ട്രയല്‍ റണ്‍ കഴിഞ്ഞ് 8 മാസം മാത്രം പിന്നിടുമ്പോള്‍ കേരളത്തിന്റെ മുഖച്ഛായ മാറ്റുന്നവിധം പ്രൗഡിയിലേക്ക് ഉയര്‍ന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ഇന്ത്യയിലെ തെക്ക് – കിഴക്കന്‍ മേഖലയിലെ പതിനഞ്ച് തുറമുഖങ്ങളെ പിന്തള്ളി ഒന്നാം സ്ഥാനം നേടിയിരിക്കയാണ് വിഴിഞ്ഞം.
ഫെബ്രുവരി മാസത്തില്‍ എത്തിയ 40 ചരക്ക് കപ്പലുകളില്‍ നിന്നായി 78833 ടിയു കണ്ടെയ്‌നര്‍ ടെര്‍മിനല്‍ കൈകാര്യം ചെയ്തുകൊണ്ടാണ് തെക്ക് – കിഴക്കന്‍ മേഖലയിലെ മറ്റ് തുറമുഖങ്ങളെ പിന്നിലാക്കിയത്. എം.എസ്. സി ഷിപ്പിംഗ് കമ്പനിയുടെ ആധിപത്യം തുടരുന്ന തരത്തിലാണ് നിലവിലെ കപ്പലുകളുടെ വരവ്. വന്‍കിട കപ്പലുകള്‍ രണ്ടും, ചെറുകിട കപ്പലുകള്‍ മൂന്നും എണ്ണം വീതം ഒരേ സമയം തുറമുഖത്തിനുള്ളില്‍ എത്തിച്ചതോടെ കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യാനുള്ള ശേഷിയാണ് വിഴിഞ്ഞം തെളിയിച്ചത്. ഈ മാസം അന്‍പതോളം കപ്പലുകള്‍ എത്തുമെന്നാണ് അധികൃതര്‍ പ്രതീഷിക്കുന്നത്.