തിരുവനന്തപുരം | തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് ഇന്നു രാവിലെ 7.30 ന് പറന്നുയര്‍ന്ന തിരുവനന്തപുരം ബെംഗളൂരു വിമാനം തിരിച്ചറിക്കി. പക്ഷിയിടിച്ചതിനെ തുടര്‍ന്നാണ് വിമാനം തിരികെ ലാന്‍ഡ് ചെയ്തത്. ഒന്നൊര മണിക്കൂറിലേറെയെടുത്ത പരിശോധനയ്ക്ക് ഒടുവിലാണ് വിമാനം റദ്ദാക്കിയത്. ഇതോടെ യാത്രക്കാരെ വിവിധഹോട്ടലുകളിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്‍ഡിഗോയുടെ 6ഇ 6629 എന്ന വിമാനത്തിന്റെ യാത്രയാണ് മുടങ്ങിയത്. ഇന്ന് വൈകിട്ട് ആറുമണിക്ക് വിമാനം ബെംഗളൂരുവിലേക്ക് പുറപ്പെടുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.