കൊച്ചി | ആപ്പിളിന്റെ വരാനിരിക്കുന്ന ഐഫോണ്‍ 17 എയര്‍ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും കനംകുറഞ്ഞ ഐഫോണായിരിക്കുമെന്ന് റിപ്പോര്‍ട്ട്. 2025 അവസാനം പുറത്തിറങ്ങാനിരിക്കുന്ന ആപ്പിളിന്റെ ഫോണാണ് ‘ഐഫോണ്‍ 17 എയര്‍’. ഇത് ഐഫോണ്‍ 17 പ്ലസിനുശേഷം വരുന്ന മോഡലാണിത്. ആപ്പിള്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും കനം കുറഞ്ഞ ഐഫോണാകുമിത്.
ഐഫോണ്‍ 17 എയര്‍ മൊബൈല്‍ ഇപ്പോള്‍ തന്നെ വിപണിയില്‍ ചര്‍ച്ചാ വിഷയമാണ്. ഐഫോണ്‍ 17 എയറിന്റേതായി പ്രചരിക്കുന്ന ചിത്രങ്ങളും വീഡിയോകളും ഓണ്‍ലൈനില്‍ തരംഗമായിരുന്നു.
ഐഫോണ്‍ 17 എയറില്‍ പ്രകടനത്തിന്റെയും ഡിസ്‌പ്ലേയുടെയും കാര്യത്തില്‍ നൂതനമായ അപ്ഗ്രേഡുകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 5.65mm വരെ നേര്‍ത്തതായിരിക്കാമെന്നാണ് സൂചന. ആപ്പിളിന്റെ വരാനിരിക്കുന്ന A19 ചിപ്സെറ്റ്, ഡൈനാമിക് ഐലന്‍ഡോടുകൂടിയ 6.9 ഇഞ്ച് LTPO ഡിസ്പ്ലേ, സിം കാര്‍ഡ് ട്രേ നീക്കം ചെയ്യല്‍ എന്നിവയും ഇതില്‍ ഉണ്ടാകാനിടയുണ്ട്. ഐഫോണ്‍ 17 എയറില്‍ 12 ജിബി റാമും യുഎസ്ബി-സി പോര്‍ട്ടും പുനര്‍രൂപകല്‍പ്പന ചെയ്ത സ്പീക്കര്‍ ഗ്രില്ലുകളും ഉണ്ടായിരിക്കും.