ന്യൂഡല്‍ഹി | വഖഫ് നിയമഭേദഗതി ബില്‍ പാസായത് നിര്‍ണായക നാഴിക കല്ലാണെന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് ശബ്ദവും അവസരവും നല്‍കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.

നിയമനിര്‍മ്മാണം ശക്തിപ്പെടുത്തുന്നതിന് പാര്‍ലമെന്ററി കമ്മിറ്റി ചര്‍ച്ചകളില്‍ പങ്കെടുത്ത എല്ലാ പാര്‍ലമെന്റ് അംഗങ്ങള്‍ക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചു. പാര്‍ലമെന്ററി കമ്മിറ്റിക്ക് വിലപ്പെട്ട അഭിപ്രായങ്ങള്‍ നല്‍കിയവരെയും അദ്ദേഹം അഭിനന്ദിച്ചു.

പതിറ്റാണ്ടുകളായി തുടര്‍ന്ന വഖഫ് സമ്പ്രദായം മുസ്ലിം സ്ത്രീകളുടെയും ദരിദ്രരായ മുസ്ലീങ്ങളുടെയും താല്പര്യങ്ങള്‍ക്ക് ദോഷം ചെയ്തുവെന്നും ഓരോ പൗരന്റെയും അന്തസിന് മുന്‍ഗണന നല്‍കുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here