തിരുവനന്തപുരം | ആറ്റുകാല്‍ പൊങ്കാലയ്‌ക്കെത്തിയ ഭക്തരുടെ സ്വര്‍ണ്ണമാലകള്‍ നഷ്ടപ്പെട്ടതായി പരാതി. പതിനഞ്ചോളംപേരാണ് സ്വര്‍ണ്ണമാലകള്‍ നഷ്ടപ്പെട്ടതായി പരാതി നല്‍കിയത്. തമ്പാനൂര്‍, ഫോര്‍ട്ട്, വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനുകളിലാണ് പരാതികളെത്തിയത്. ഫോര്‍ട്ട്് പൊലീസ് രണ്ടുപേരെ പിടികൂടുകയും അവരില്‍നിന്ന് മാലകള്‍ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും മറ്റും ശേഖരിച്ച് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുമെന്ന് പോലീസ് അറിയിച്ചു.