ന്യൂഡല്‍ഹി | മുംബൈ ഭീകരാക്രമണക്കേസിലെ വിചാരണയ്ക്കായി തഹാവുര്‍ ഹുസൈന്‍ റാണ എന്ന കൊടും ഭീകരനെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ ആവശ്യം പരിഗണിച്ച് അമേരിക്ക ഇന്ത്യയ്ക്ക് കൈമാറി. ഇന്ത്യയ്ക്ക് കൈമാറരുതെന്ന
റാണയുടെ ആവശ്യം അമേരിക്കന്‍ സുപ്രീംകോടതി തള്ളിയതിനു പിന്നാലെയാണ് ട്രംപ് ഭരണകൂടം നടപടികള്‍ വേഗത്തിലാക്കിയത്. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഇയാളെ ഇന്ന് ഉച്ചയോടെ ഡല്‍ഹിയിലെത്തിക്കും.
കാനേഡിയന്‍ പൗരത്വമുള്ള പാകിസ്താന്‍ വംശജനാണ് റാണ. ബിസിനസുകാരനും മുന്‍ മിലിട്ടറി ഡോക്ടറുമാണ്. ഡല്‍ഹിയിലെ ജയിലിലോ മുംബൈയിലെ ജയിലിലോ ആകും റാണയെ പാര്‍പ്പിക്കുക. കര്‍ശനമായ സുരക്ഷയാണ് തഹാവുര്‍ ഹുസൈന്‍ റാണയ്ക്ക് ഒരുക്കുന്നത്. ലോസ് ഏഞ്ജലസിലെ മെട്രോപൊളിറ്റന്‍ ഡിറ്റന്‍ഷന്‍ സെന്ററില്‍ തടവില്‍ കഴിയുകയായിരുന്നു റാണ.