കോഴിക്കോട്കോ | താമരശ്ശേരിയില്‍ പൊലീസിനെ കണ്ട് എംഡിഎംഎ പാക്കറ്റുകള്‍ ഒരുമിച്ച് വിഴുങ്ങിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. മൈക്കാവ് സ്വദേശി ഇയ്യാടന്‍ ഷാനിദാണ് ഇന്ന് മരിച്ചത്.
ഇന്നലെയായിരുന്നു ഇയാളെ പോലീസ് പിടികൂടിയത്. ഉടന്‍ തന്നെ കൈയ്യിലിരുന്ന മൂന്നു എംഡിഎംഎ പാക്കറ്റുകള്‍ ഒരുമിച്ച് വിഴുങ്ങുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. താമരശ്ശേരി, കോടഞ്ചേരി പൊലീസ് സ്റ്റേഷനുകളില്‍ മുമ്പ് ഇയാള്‍ക്കെതിരേ ലഹരി കേസുകള്‍ ഉണ്ടെന്നും പൊലീസ് പറയുന്നു.