Updating…
- ഇടതിനെയും യു.ഡി.എഫിനെയും കൊതിപ്പിച്ചു കൊതിപ്പിച്ച് മുന്നേറിയ ആറ്റിങ്ങലില്‍ എണ്ണല്‍ പൂര്‍ത്തിയായി. അവസാന നിമിഷം വരെ ഇഞ്ചോടിച്ച് മത്സരിച്ച ജോയിയെ പിന്നിലാക്കി അടൂര്‍ പ്രകാശ് മണ്ഡലം നിലനിര്‍ത്തി.
- തിരുവനന്തപുരത്ത് വീണ്ടും ശശി തരൂരിന് ലീഡ്. 192, പിന്നെയത് 4490 ആയി, അവിടുന്ന് 9766 ലേക്ക്. അടുത്ത റൗണ്ടില്‍ പതിനായിരത്തിനു മുകളിലേക്കും പിന്നീട് 11815 ഉം ആയി ഉയര്‍ന്നു.
- തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിന്റെ ഭൂരിപക്ഷം 11,950 ലേക്ക് കുറഞ്ഞു.മൂന്നു ലക്ഷത്തോളം വോട്ടുകള്‍ എണ്ണാനുണ്ട്.
- വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം രണ്ടുലക്ഷം പിന്നിടുന്നു.
- തിരുവനന്തപുരത്ത് ശക്തമായ പോരാട്ടം. 23000 വരെ ഉയര്‍ന്ന ചന്ദ്രശേഖറിന്റെ ഭൂരിപക്ഷം 17,000 ലേക്കു കുറഞ്ഞു. ആറ്റിങ്ങലിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ്.
- കണ്ണൂരില്‍ ധര്‍മ്മടം അടക്കമുള്ള എല്ലാ മണ്ഡലങ്ങളിലും സുധാകരന്റെ തേരോട്ടമാണ്.
- ഇടുക്കി, കോഴിക്കോട്, വയനാട്, പൊന്നാനി, മലപ്പുറം സീറ്റുകളില്‍ യു.ഡി.എഫിന് വിജയം ഉറപ്പായി.
- ശക്തമായ ത്രികോണ മത്സരം നടക്കുന്ന തൃശൂരിൽ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി ലീഡ് വർധിപ്പിക്കുന്നു. നിലവിൽ 18,000ലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ സുരേഷ് ഗോപി മുന്നിലാണ്. തുടക്കത്തിൽ എൽഡിഎഫും യുഡിഎഫും മാറിമാറി ലീഡ് ചെയ്ത മണ്ഡലത്തിൽ, ഒന്നര മണിക്കൂർ കഴിഞ്ഞപ്പോൾ ബിജെപി ലീഡ് ഉയർത്തുകയായിരുന്നു.
- ആറ്റിങ്ങലും തൃശൂരിലും ഇടതു മുന്നണി മുന്നില്‍, തൃശൂരില്‍ ബി.ജെ.പി, സുരേഷ് ഗോപിയുടെ ലീഡ് എണ്ണായിരം പിന്നിട്ടു. മറ്റിടങ്ങളില്‍ യു.ഡി.എഫ്. അതില്‍ തിരുവനന്തപുരത്ത് ശക്തമായ മത്സരമാണ്.
- പന്ത്രണ്ടോളം മണ്ഡലങ്ങളില്‍ യു.ഡി.എഫ് മുന്നിലാണ്. അഞ്ചു മണ്ഡലങ്ങളിലാണ് ഇടതു മുന്നണി മുന്നിലുള്ളത്.
- ആലപ്പുഴയില്‍ ശോഭ സുരേന്ദ്രന്റെ ഞെട്ടിക്കുന്ന മുന്നേറ്റം. തൃശൂരില്‍ സുരേഷ് ഗോപിയുടെ ലീഡ് 3000 വരെ ഉയര്‍ന്നു. തിരുവനന്തപുരത്ത് ശശി തരൂര്‍ മുന്നിലെത്തുമ്പോഴും രാജീവ് ചന്ദ്രശേഖര്‍ കാഴ്ചവയ്ക്കുന്നത് ശക്തമായ പ്രകടനമാണ്.
- തിരുവനന്തപുരത്ത് ശശി തരൂരും രാജീവ് ചന്ദ്രശേഖരും തമ്മിലുള്ള നേരിട്ടുള്ള മത്സരം. 900 വരെ ഉയര്‍ന്ന തരൂരിന്റെ ലീഡ് ഘട്ടം ഘട്ടമായി 212 ലേക്ക് കുറയുന്ന കാഴ്ച. തൃശൂരില്‍ വി.എസ്. സുനില്‍ കുമാര്‍
- ഇവിഎം ഫലങ്ങള്‍ പുറത്തു വന്നു തുടങ്ങി. സ്ഥാനാര്‍ത്ഥികളുടെ ലീഡ് ഉയര്‍ന്നു തുടങ്ങിയതോടെ ചിത്രം വ്യക്തമാകുന്നു. കൊല്ലത്ത് എന്‍.കെ. പ്രേമചന്ദ്രനും ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസും ലീഡ് 5000 നു മുകളിലേക്ക് ഉയര്‍ത്തി. മലപ്പുറത്ത് ഇ.ടി. മുഹമ്മദ് ബഷീര്‍ ലീഡ് 4000 നു മുകളിലേക്ക് ഉയര്‍ത്തി. വടകരയില്‍ തുടക്കം മുതലേ കെ.കെ. ശൈലജയ്ക്കാണ് മുന്‍തൂക്കം.
- പത്തനംതിട്ടയിലെ പോസ്റ്റര്‍ യുദ്ധത്തില്‍ തോമസ് ഐസക്കാണ് മുന്നിലെത്തിയത്. ഇടുക്കിയില്‍ ഡീനിന് തുടക്കത്തിലേ വ്യക്തമായ ലീഡ. തൃശൂരില്‍ വി.എസ്. സുനില്‍ കുമാര്‍ ആദ്യ ലീഡ്. വടകരയില്‍ കെ.കെ. ശൈലജയാണ് മുന്നില്‍.
- ആറ്റിങ്ങലില്‍ പോസ്റ്റല്‍ ബാലറ്റിലും ശക്തമായ മത്സരം. ജോയിയും അടൂര്‍ പ്രകാശം ഒപ്പത്തിനൊപ്പം.
- ശക്തമായ മത്സരത്തിന്റെ സൂചനകളാണ് പോസ്റ്റല്‍ ബാലറ്റില്‍ നിന്ന് ദൃശ്യമാകുന്നത്. പകുതി വീതം സീറ്റുകളില്‍ ഇടതു വലതു സ്ഥാനാര്‍ത്ഥികള്‍ ലീഡ് നേടുമ്പോള്‍, തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖര്‍ 10 വോട്ടുകള്‍ക്ക് ഒരുവേള ലീഡ് ചെയ്തു. അത് വീണ്ടും ഉയരുകയും ചെയ്തു.