തിരുവനന്തപുരം | പാര്‍ട്ടി ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പാര്‍ട്ടിക്കുവേണ്ടി ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍. ഇല്ലെങ്കില്‍ തന്റേതായ കാര്യങ്ങള്‍ ചെയ്യാനുണ്ട്. വേറെ വഴിയില്ലെന്ന് നിങ്ങള്‍ കരുതരുതെന്നും ശശി തരൂര്‍ വ്യക്തമാക്കി.
കോണ്‍ഗ്രസിനെ വെട്ടിലാക്കിയാണ് ശശി തരൂരിന്റെ പുതിയ അഭിമുഖം ഇന്ത്യന്‍ എക്സ്പ്രസില്‍ പുറത്തുവരാനിരിക്കുന്നത്. കേരളത്തില്‍ പാര്‍ട്ടിക്ക് നേതൃപ്രതിസന്ധിയുണ്ട്. കഠിനാധ്വാനം ചെയ്തില്ലെങ്കില്‍ മൂന്നാമതും തിരിച്ചടി നേരിടും. തന്റെ കഴിവുകള്‍ പാര്‍ട്ടി വിനിയോഗിക്കണമെന്നും തരൂര്‍ അഭിമുഖത്തില്‍ ആവശ്യപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്.
രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ തൃപ്തിയില്ലെന്നാണ് ശശി തരൂരിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം ലക്ഷ്യമിട്ടുള്ളതാണ് പുതിയ നീക്കങ്ങളെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്.
എല്‍.ഡി.എഫ് സര്‍ക്കാരിന്റെ വ്യവസായരംഗത്തെ പുകഴ്ത്തി ലേഖനമെഴുതിയെന്ന വിവാദം കെട്ടടങ്ങും മുമ്പാണ് അടുത്ത വിവാദത്തിനു തരൂര്‍ തിരികൊളുത്തുന്നത്.