തിരുവനന്തപുരം | തൃശൂര്‍ പൂരം അലങ്കോലപ്പെട്ട സംഭവത്തില്‍ റവന്യൂമന്ത്രി കെ രാജന്‍ എഡിജിപി എം.ആര്‍. അജിത്കുമാറിനെതിരേ മൊഴി നല്‍കി. ക്രൈംബ്രാഞ്ച് ഡിഐജി തോംസണ്‍ ജോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തോടാണ് മന്ത്രി മൊഴി നല്‍കിയത്. പൂരം അലങ്കോലമാക്കാന്‍ നീക്കമുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും എം. ആര്‍. അജിത്കുമാര്‍ അവഗണിച്ചെന്നും പിന്നേട് പലവട്ടം വളിച്ചിട്ടും ഫോണ്‍ എടുക്കാന്‍ തയ്യാറായില്ലെന്നുമാണ് മന്ത്രി പറഞ്ഞത്. മാത്രമല്ല പിന്നേട് നടന്ന പോലീസ് നടപടി രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണോയെന്ന് സംശയിക്കുന്നുവെന്നും മന്ത്രി ക്രൈംബ്രാഞ്ചിനോട് പറഞ്ഞു. കഴിഞ്ഞദിവസം തൃശൂര്‍ പൂരം കലങ്ങിയതുമായി ബന്ധപ്പെട്ട് എഡിജിപി എം.ആര്‍. അജിത്കുമാറിന് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here