തിരുവനന്തപുരം: ചൂടില്‍ വെന്തുരുകുന്ന മലയാളികള്‍ക്ക് ആശ്വാസവാക്കുകള്‍. പ്രതീക്ഷ നല്കി അടുത്ത 10 ദിവസത്തേക്ക് മഴ മുന്നറിയിപ്പ്. ബുധനാഴ്ച മുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടെ മഴ ലഭിക്കാന്‍ സാധ്യത. വൈകുന്നേരം മുതല്‍ വടക്കന്‍ കേരളത്തിലെ കൂടുതല്‍ സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിച്ചേക്കും. മധ്യ-തെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്കാണു സാധ്യത. എന്നാല്‍ അടുത്ത ആഴ്ച മധ്യ-തെക്കന്‍ ജില്ലകളിലും ശക്തമായ മഴ ലഭിച്ചേക്കും.
ശക്തമായ മഴ സാധ്യത കണക്കാക്കി 9ന് മലപ്പുറം, വയനാട് ജില്ലകളിലും 10ന് ഇടുക്കി ജില്ലയിലും യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 15ന് ശേഷം അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാനുള്ള സാധ്യത കൂടുതലാണെന്നു കാലാവസ്ഥ വിദഗ്ധര്‍ പറയുന്നു. നിലവിലെ സാഹചര്യത്തില്‍ മണ്‍സൂണ്‍ കൃത്യ സമയത്തു തന്നെ ലഭിക്കുമെന്നും സാധാരണയില്‍ കൂടുതല്‍ മഴ ലഭിച്ചേക്കുമെന്നും വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ഈ മാസാവസാനം വരെ ചൂടിനു കാര്യമായ കുറവുണ്ടാകില്ല.