തിരുവനന്തപുരം| തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അമ്പലങ്ങളില്‍ അരളിപൂവ് ഒഴിവാക്കും. അര്‍ച്ച, പ്രസാദം, നിവേദ്യം തുടങ്ങിയവയില്‍ നിന്ന് അരളി പൂര്‍വ് ഒഴിവാക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. മറ്റു പൂക്കള്‍ ലഭിച്ചില്ലെങ്കില്‍ മാത്രമേ അരളിപ്പൂവിനെ ആശ്രയിക്കൂ.
നഴ്‌സിംഗ് ജോലിക്കായി യു.കെയിലേക്കു പോകാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ പെണ്‍കുട്ടി കുഴഞ്ഞുവീണു മരിച്ചതോടെ അരളിപൂവ്വ് വാര്‍ത്തകളില്‍ നിറഞ്ഞത്. യാത്രയ്ക്കു മുന്നേ കടിച്ച പൂവ്വില്‍ നിന്നുള്ള വിഷം ഹൃദയത്തെ ബാധിച്ചിരുന്നുവെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.