ന്യൂഡല്‍ഹി | ആക്‌സിയം-4 ദൗത്യത്തില്‍ പങ്കെടുത്ത് അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐഎസ്എസ്) സന്ദര്‍ശിച്ച ആദ്യ ഇന്ത്യന്‍ ബഹിരാകാശയാത്രികനായി ഭൂമിയിലേക്ക് മടങ്ങിയെത്തിയ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാന്‍ഷു ശുക്ലയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരണം നല്‍കി.
‘ചരിത്രപ്രസിദ്ധമായ ബഹിരാകാശ ദൗത്യത്തില്‍ നിന്ന് ഭൂമിയിലേക്ക് മടങ്ങുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാന്‍ഷു ശുക്ലയെ സ്വാഗതം ചെയ്യുന്നതില്‍ ഞാന്‍ രാജ്യത്തോടൊപ്പം ചേരുന്നു’- പ്രധാനമന്ത്രി എക്സില്‍ പോസ്റ്റ് ചെയ്തു.
ആക്‌സിയം സ്പെയ്സിന്റെ ഐഎസ്എസിലേക്കുള്ള നാലാമത്തെ സ്വകാര്യ ദൗത്യത്തിലെ നാലംഗ സംഘത്തില്‍ ശുക്ലയും ഉണ്ടായിരുന്നു. നാസയുടെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് സ്പേസ് എക്സ് ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ ദൗത്യം പറന്നുയര്‍ന്നു. ഗഗന്‍യാന്‍ മനുഷ്യ ബഹിരാകാശ യാത്രാ പരിപാടിക്ക് മുന്നോടിയായി അന്താരാഷ്ട്ര ബഹിരാകാശ ഏജന്‍സികളുമായുള്ള ഇന്ത്യയുടെ സഹകരണത്തിലെ ഒരു പ്രധാന ചുവടുവയ്പ്പായിരുന്നൂവിത്.