പാലക്കാട് | നിപ്പ വൈറസ് ബാധയില്‍ ചികിത്സയിലായിരുന്ന മണ്ണാര്‍ക്കാട് തച്ചമ്പാറ സ്വദേശിനി ഗുരുതരാവസ്ഥയില്‍. ആരോഗ്യമന്ത്രി വീണ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. നിപ പടരാതിരിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സമ്പര്‍ക്ക പട്ടികയില്‍ 173 പേരുണ്ട്. ഉയര്‍ന്ന അപകടസാധ്യതയുള്ള 52 പേര്‍ ചികിത്സയിലാണ്. 100 പേരെ പ്രാഥമിക സമ്പര്‍ക്ക വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഇതില്‍ കുടുംബാംഗങ്ങള്‍, ബന്ധുക്കള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരും ഉള്‍പ്പെടുന്നു. കേസുമായി ബന്ധപ്പെട്ട് ആദ്യം പരിശോധിച്ച അഞ്ച് സാമ്പിളുകളില്‍ എല്ലാം നെഗറ്റീവ് ആയിട്ടുണ്ട്. ആശുപത്രികളിലായി 13 വ്യക്തികള്‍ ഐസൊലേഷനിലാണ്.