കൊല്ലം | നയങ്ങളെ സൈദ്ധാന്തികമായി സംരക്ഷിച്ചും പരിഷ്‌കാരങ്ങളെ പ്രായോഗികമായി വ്യാഖ്യാനിച്ചും അച്ചടക്കത്തോടെ സഖാക്കന്‍മാരെ മുന്നോട്ടു നയിക്കാന്‍ വീണ്ടും എം.വി. ഗോവിന്ദന്‍ നിയോഗിക്കപ്പെട്ടു. 2028ല്‍ അടുത്ത സമ്മേളനം നടക്കുമ്പോഴും 75 കഴിയാത്ത പാര്‍ട്ടിയിലെ കരുത്തനായ നേതാവയി എം.വി. ഗോവിന്ദനുണ്ടാകും.
പുതയ സംസ്ഥാന സമിതിയിലേക്ക് 17 പുതുമുഖങ്ങള്‍ ഉള്‍പ്പെശട 89 പേര്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇ.പി.ജയരാജനും ടി.%ി. രാമകൃഷ്ണനും എം.വിജയകുമാറിനും തുടരാന്‍ അനുവാദം ലഭിച്ചു. അഞ്ചു ജില്ലാ സെക്രട്ടറിമാരും മന്ത്രി ആര്‍ ബിന്ദുവും സംസ്ഥാന സമിതിയില്‍ ഉള്‍പ്പെട്ടു. മന്ത്രി വിണാ ജോര്‍ജ് സംസ്ഥാന സമിതിയിലെ പ്രത്യേക ക്ഷണിതാവായി. കരുന്നാഗപ്പള്ളിയില്‍ തുടര്‍ന്ന വിഭാഗീയ സൂസന്‍ കോടിയുടെ കസേര തെറിപ്പിച്ചു.
17 അംഗ സെക്രട്ടേറിയറ്റിലേക്ക് കെ.കെ. ശൈലജ, എം.വി. ജയരാജന്‍, സി.എന്‍. മോഹനന്‍ എന്നിവര്‍ എത്തി. ആനാവൂര്‍ നാഗപ്പന്‍, എ.കെ. ബാലന്‍, പി.കെ. ശ്രീമതി എന്നിവരെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്നു ഒഴിവാക്കി.