തിരുവനന്തപുരം| പരമ്പരാഗതമായി ജൂണ്‍ ഒന്നിന് എത്താറുള്ള കാലവര്‍ഷം ഇക്കുറി മെയ് 31ഓടെ എത്തുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. നാല് മാസം നീളുന്ന മഴക്കാലത്തിനാണ് ഇത് തുടക്കം കുറിക്കുക. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ മണ്‍സൂണ്‍ മഴക്കാലം നിര്‍ണ്ണായകമാണ്.പതിവിന് വിപരീതമായി കഴിഞ്ഞ വര്‍ഷം ജൂണ്‍ എട്ടിനാണ് കാലവര്‍ഷം കേരളത്തില്‍ പെയ്ത് തുടങ്ങിയത്.കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് ഇത്തവണ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴ കേരളത്തില്‍ നേരത്തെ എത്തുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.അടുത്ത അഞ്ച് ദിവസങ്ങളില്‍ സംസ്ഥാനത്ത് വ്യാപകമായ മഴ തുടരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here