കൊച്ചി | ചലച്ചിത്ര താരങ്ങളായ പ്രയാഗ മാർട്ടിൻ, ശ്രീനാഥ് ഭാസി എന്നിവർ ഉൾപ്പെടെ നിരവധി പേർ ഹോട്ടൽ മുറിയിൽ എത്തി. മയക്കുമരുന്ന് പിടിച്ച പഞ്ച നക്ഷത്ര ഹോട്ടലിലെ മുറിയിൽ എത്തിയ എല്ലാവരെയും ചോദ്യം ചെയ്യാൻ പോലീസ് തീരുമാനിച്ചു.

ഗുണ്ടാനേതാവ് ഓംപ്രകാശ്, കൂട്ടാളി ഷിഹാസ് എന്നിവരാണ് ഞായാഴ്ച മരടിലെ ഹോട്ടലിൽനിന്ന് ലഹരിവസ്തുക്കളുമായി പിടിയിലായത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും ഇതിനുശേഷമാകും കൂടുതൽ നടപടികളിലേക്ക് കടക്കുകയെന്നും ഡി.സി.പി. കെ.എസ്.സുദർശൻ പറഞ്ഞു. ഹോട്ടലിൽനിന്ന് എല്ലാത്തരത്തിലുള്ള തെളിവുകളും ശേഖരിച്ചിട്ടുണ്ട്. അ‌വിടെ വന്നത് ആരൊക്കെയെന്നും എന്തൊക്കെയാണ് നടന്നതെന്നും അ‌റിയാം. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തും. പ്രതികളുടെ രക്തസാമ്പിളും യൂറിനും ശേഖരിച്ചിട്ടുണ്ട്. പ്രതികളിൽ നിന്ന് കണ്ടെടുത്ത ലഹരിവസ്തുക്കളും രാസപരിശോധനയ്ക്ക് അ‌യച്ചിട്ടുണ്ട്. കേസ് മുന്നോട്ടുകൊണ്ടുപോകാൻ ഇവയുടെ ഫലം വരേണ്ടതുണ്ടെന്നും ഡി.സി.പി. കൂട്ടിച്ചേർത്തു.

ഓംപ്രകാശ് മാസങ്ങളായി നിരീക്ഷണത്തിലായിരുന്നു. ഇയ്യാളും കൂട്ടരും മയക്കു മറുന്നു കടത്തിലേക്ക് കടന്നതായി പോലീസിനു വിവരം ലഭിച്ചിരുന്നു. ഡിജെ പാർട്ടികൾക്കായി വിദേശത്തുനിന്ന് ഓംപ്രകാശും സംഘവും കൊക്കെയ്ൻ എത്തിക്കുന്നതായാണ് പോലീസ് പറയുന്നത്. ഇവർ പലതവണ കൊച്ചി നഗരത്തിൽ എത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ലത്രേ.

ഞായറാഴ്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിൽ ഓംപ്രകാശും കൊല്ലം സ്വദേശിയായ ഷിഹാസും പിടിയിലാവുകയായിരുന്നു. ഇവിടെയും ഓംപ്രകാശ് സ്വന്തം പേരിലായിരുന്നില്ല റൂമെടുത്തത്. ബോബി ചലപതി എന്നയാളാണ് റൂമുകൾ ബുക്ക് ചെയ്തിരുന്നത്. ഇയാൾക്കായും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. അതേസമയം, പ്രതികളിൽനിന്ന് എട്ട് ലിറ്ററോളം മദ്യം പിടികൂടിയെങ്കിലും കുറഞ്ഞ അ‌ളവിലുള്ള ലഹരിമരുന്ന് മാത്രമേ കണ്ടെത്തിയിട്ടുള്ളൂ. ഈ പശ്ചാത്തലത്തിൽ ഇവർക്ക് കോടതി ജാമ്യം അ‌നുവദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here