കൊച്ചി | മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ മനോജ് ഏബ്രഹാമിനെതിരേ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. പുതിയ പൊലീസ് മേധാവിയായി തിരഞ്ഞെടുക്കാനുള്ളവരുടെ പട്ടികയില്‍നിന്നും മനോജ് ഏബ്രഹാമിനെ ഒഴിവാക്കണമെന്ന് കാട്ടി മാധ്യമപ്രവര്‍ത്തകനായ എം.ആര്‍.അജയനാണ് ഹര്‍ജി നല്‍കിയത്. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം അടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. എന്നാല്‍ ഹര്‍ജി നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് എന്‍.നഗരേഷ് ഹര്‍ജി തള്ളിയത്. പരാതിക്കാരന് എന്താണ് ഇതില്‍ പൊതുതാല്‍പര്യമെന്നും കോടതി ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here