ചരിത്രത്തില്‍ ഇതുവരെയില്ലാത്ത വിലകള്‍ തേടി സ്വര്‍ണ്ണം കത്തിക്കയറുകയാണ്. നൂറും ഇരുന്നൂറുമൊക്കെ കൂടിയിരുന്നതുപോലും പഴങ്കഥയാവുകയാണ്. ഇന്നു മാത്രം പവന് 520 രൂപ കൂടി. പവന് 59,520 രൂപയാണ് വില. ഗ്രാമിന് 7,440 രൂപ. ഒരു പവന്‍ വാങ്ങണമെങ്കില്‍ പണിക്കൂലിയും മൂന്നു ശതമാനം ജിഎസ്ടിയുമെല്ലാം ചേരുമ്പോള്‍ 64,000-65,000 രൂപ നല്‍കണം.

27 ശതമാനത്തോളം വര്‍ദ്ധനവാണ് ഈ വര്‍ഷം സ്വര്‍ണ്ണവിലയില്‍ ഉണ്ടായിരിക്കുന്നത്. സ്വര്‍ണ്ണത്തിന്റെ കസ്റ്റംസ് തീരുവ ആറു ശതമാനമായി കേന്ദ്രബജറ്റില്‍ കുറച്ചപ്പോള്‍ കുറഞ്ഞ വില ഉയരുന്നത് റോക്കറ്റ് വേഗത്തിലാണ്. കാരണം ദുരൂഹമായി തുടരുകയുമാണ്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടക്കമുള്ള വിഷയങ്ങളാണ് വില വര്‍ദ്ധനവിന് കാരണമായി പറയുന്നത്.

റിസര്‍വ് ബാങ്ക് അടക്കമുള്ള ലോകത്തെ പ്രമുഖ കേന്ദ്രബാങ്കുകള്‍ ഡോളറിനെ ഒഴിവാക്കി സ്വര്‍ണ്ണത്തിലേക്ക് മാറിയതും ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യം ഇടിഞ്ഞതുമെല്ലാം കാരണങ്ങളായി വിലയിരുത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here