തിരുവനന്തപുരം | സംസ്ഥാനത്തെ വിവിധ ജില്ലകളിലെ 9 നദികളില്‍ പ്രളയസാധ്യതയെന്ന് മുന്നറിയിപ്പ്്. പുഴയോരത്തു താമസിക്കുന്നവര്‍ ജാഗ്രത പാലിക്കമെന്ന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് മുന്നറിയിപ്പ് നല്‍കി. അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്നാണ് 9 നദികളില്‍ പ്രളയ മുന്നറിയിപ്പ് നല്‍കിയത്.

തിരുവനന്തപുരം ജില്ലയിലെ വാമനപുരം, കാസര്‍ഗോഡ് ജില്ലയിലെ ഉപ്പള, കണ്ണൂര്‍ ജില്ലയിലെ പെരുമ്പ, മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ, വയനാട് ജില്ലയിലെ കബനി എന്നീ നദികളില്‍ യെല്ലോ അലെര്‍ട്ടാണ് പ്രഖ്യാപിച്ചത്. പത്തനംതിട്ട ജില്ലയിലെ അച്ചന്‍കോവില്‍, മണിമല കോട്ടയം ജില്ലയിലെ മീനച്ചില്‍ കോഴിക്കോട് ജില്ലയിലെ കോരപ്പുഴ എന്നീ നദികള്‍ക്ക് ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചു. ആളുകള്‍ നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍നിന്ന് മാറി താമസിക്കാന്‍ ആളുകള്‍ തയാറാകണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here