ആലപ്പുഴ | നാലു സി.പി.എം അംഗങ്ങള്‍ കൂടി പിന്തുണച്ചതോടെ രാമങ്കരി പഞ്ചായത്തില്‍ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. സി.പി.എമ്മിന്റെ പ്രസിഡന്റായിരുന്ന രാജേന്ദ്രകുമാറാണ് പുറത്തായത്. വിഭാഗീയത മറനീക്കിയപ്പോള്‍ തുടര്‍ച്ചയായ 25 വര്‍ഷത്തെ ഭരണമാണ് ഇവിടെ സി.പി.എമ്മിനു കൈമോശം വന്നത്. പ്രസിഡന്റ് സ്ഥാനം രാജിവച്ച രാജേന്ദ്രകുമാര്‍ സി.പി.ഐക്കൊപ്പം ചേര്‍ന്നു.
കുട്ടനാട്ടിലെ സി.പി.എം വിഭാഗീയതയുടെ ഭാഗമായി ഏറെ നാളായി രാജേന്ദ്രകുമാര്‍ പാര്‍ട്ടിയുമായി ഇടഞ്ഞു നില്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇരുന്നൂറിലധികം പേര്‍ ഇവിടെ സി.പി.എം വിട്ട് സി.പി.ഐയില്‍ ചേരുകയും ചെയ്തിരുന്നു. അവിശ്വാസ പ്രമേയത്തിനു വിപ്പു നല്‍കാതിരുന്ന സി.പി.എം നടപടിക്കെതിരെ സി.പി.ഐ രംഗത്തെത്തിയിട്ടുണ്ട്.