കൊച്ചി | കേരള തീരത്ത് സംഭവിക്കുന്ന തുടര്‍ച്ചയായ കപ്പല്‍ അപകടങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നൂ അദ്ദേഹം.

”ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സംഭവിക്കുന്ന രണ്ടാമത്തെ അപകടമാണിത്. നിയമനടപടി ആവശ്യമാണോ എന്ന് സംസ്ഥാനം തീരുമാനിക്കട്ടെ. സുരക്ഷാ സംബന്ധമായ ആശങ്കകളുണ്ടെങ്കില്‍, കേന്ദ്രം തീര്‍ച്ചയായും ഇടപെടും.” – അദ്ദേഹം പറഞ്ഞു.

കേരളത്തിലെ എയിംസ് പദ്ധതിക്കുവേണ്ടി ഒരു സ്ഥലം മാത്രമേ ഓപ്ഷന്‍ ആയി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുള്ളൂവെന്നും മൂന്ന് ഓപ്ഷനുകള്‍ സമര്‍പ്പിക്കണമായിരുന്നൂവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ”ആ ഒരു ഓപ്ഷനില്‍ സംസ്ഥാനം ഇത്ര കര്‍ക്കശമായി പെരുമാറുന്നുണ്ടെങ്കില്‍, അതിന് പിന്നിലെ കാരണങ്ങള്‍ അന്വേഷിക്കണം” – സുരേഷ് ഗോപി പറഞ്ഞു. തന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ്, കേരളത്തിനായുള്ള എയിംസ് പദ്ധതി പ്രഖ്യാപിക്കുമെന്നും, അടുത്ത തിരഞ്ഞെടുപ്പില്‍ എയിംസിന് തറക്കല്ലിട്ടതിനുശേഷം മാത്രമേ വോട്ട് തേടാന്‍ താന്‍ തിരിച്ചെത്തുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here