തിരുവനന്തപുരം| ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി കസേരയില്‍ നിന്നു എം.ആര്‍ അജിത് കുമാറിനെ സര്‍ക്കാര്‍ നീക്കി. ബറ്റാലിയന്‍ എ.ഡി.ജി.പിയായിട്ടാണ് പുതിയ നിയമനം.

എ.ഡി.ജി.പിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ടുകള്‍ ഡി.ജി.പി സമര്‍പ്പിച്ചതിനു പിന്നാലെയാണ് നടപടി. ഇന്റലിജന്‍സ് എ.ഡി.ജി.പി മനോജ് എബ്രഹാമിന് ക്രമസമാധാനത്തിന്റെ അധിക ചുമതല നല്‍കി.

മുഖ്യമന്ത്രി സെക്രട്ടേറിയറ്റിലെ ഓഫീസിലെത്തി മടങ്ങിയതിനു പിന്നാലെയാണ് ഉത്തരവ് ഇറങ്ങിയത്. ആര്‍.എസ്.എസ് കൂടിക്കാഴ്ച, തൃശൂര്‍ പൂരം കലക്കല്‍ വിവാദങ്ങളില്‍പ്പെട്ട് അജിത് കുമാര്‍ സര്‍ക്കാരിനും ഇടതു മുന്നണിക്കും തലവേദനയായി മാറിയിരുന്നു. സി.പി.ഐ പോലും മുഖ്യമന്ത്രിക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. ഒടുവിലാണ് നിയമസഭയില്‍ ചര്‍ച്ചകള്‍ തുടങ്ങാന്‍ മണിക്കൂറുകള്‍ അവശേഷിക്കെ അജിത് കുമാറിനെ മാറ്റിക്കൊണ്ടുള്ള നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here