കണ്ണൂര്‍ | എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയ്‌ക്കെതിരെ ആത്മഹത്യാ പ്രോരണാക്കുറ്റം ചുമത്തി പോലീസ് കേസെടുത്തു.ദിവ്യയെ പ്രതി ചേര്‍ത്ത് കണ്ണൂര്‍ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. 10 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. പിന്നാലെ പി.പി. ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് നീക്കി. പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഒഴിവാകണമെന്ന സെക്രട്ടേറിയറ്റിന്റെ നിര്‍ദേശം ദിവ്യ അംഗീകരിച്ചതിനെ തുടര്‍ന്ന് കെ.കെ. രത്‌നാകുമാരിയെ പകരം പ്രസിഡന്റായി പരിഗണിക്കാനും തീരുമാനിച്ചു.

കണ്ണൂരില്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിനിടെ ക്ഷണിക്കാതെ വേദിയിലെത്തിയ ദിവ്യ അദ്ദേഹത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ജില്ലാ കലക്ടര്‍ ഉള്‍പ്പെടെ പങ്കെടുത്ത റവന്യൂ ഉദ്യോഗസ്ഥര്‍ മാത്രം ഉണ്ടായിരുന്ന യോഗത്തിലേക്കാണ് ദിവ്യ കടന്നുവന്നത്. ഈ സംഭവത്തിനു ശേഷം നവീന്‍ ബാബു തന്റെ ക്വാര്‍ട്ടേഴ്‌സിലെത്തി ജീവനൊടുക്കുകയായിരുന്നു. ദിവ്യ അപമാനിച്ചതില്‍ മനംനൊന്താണ് ആത്മഹത്യയെന്നാണ് ആരോപണം.

നവീന്‍ ബാബുവിനെതിരെ മുഖ്യമന്ത്രിയ്ക്ക് അടക്കം പരാതി നല്‍കിയിരുന്നതായി പരാതിക്കാരന്‍ പറഞ്ഞിരുന്നെങ്കിലും പരാതി നല്‍കിയിട്ടില്ലെന്ന നിലപാട് അധികൃതര്‍ സ്വീകരിക്കുന്നത്. ഇതിനു പിന്നാലെയാണ് ദിവ്യയ്‌ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here