Sports Roundup WEB DESK

ഐപിഎല്ലിന്റെ 18-ാം സീസണ്‍ മാര്‍ച്ച് 22 ന് ആരംഭിക്കും. പത്ത് ടീമുകളും ഐപിഎല്ലിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. കളിക്കാര്‍പരിശീലനം തുടങ്ങിയിട്ടുണ്ട്. ഈ സീസണിലെ ആദ്യ മത്സരം മാര്‍ച്ച് 22 -ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കും. ഈ മത്സരം കെകെആറും ആര്‍സിബിയും തമ്മിലായിരിക്കും.
ഈ സീസണില്‍ അഞ്ച് ടീമുകള്‍ക്ക് പുതിയ ക്യാപ്റ്റന്മാരുണ്ട്. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ക്യാപ്റ്റനായി അക്‌സര്‍ പട്ടേലിനെ നിയമിച്ചു. അജിങ്ക്യ രഹാനെയുടെ നേതൃത്വത്തില്‍ കെകെആര്‍ കളിക്കളത്തിലിറങ്ങും. രജത് പാട്ടീലിന് ആര്‍സിബി ക്യാപ്റ്റന്‍സി നല്‍കിയിട്ടുണ്ട്. പഞ്ചാബ് ശ്രേയസ് അയ്യരെ ക്യാപ്റ്റനായി തിരഞ്ഞെടുത്തപ്പോള്‍ ലഖ്നൗ ഋഷഭ് പന്തിനെ ക്യാപ്റ്റനായി തിരഞ്ഞെടുത്തു.

ഐപിഎല്‍ 2025 ലെ മെഗാ ലേലത്തില്‍ പല ടീമുകള്‍ക്കും പുതിയൊരു ക്യാപ്റ്റനെ തന്നെ വേണമായിരുന്നു. അതുകൊണ്ടുതന്നെ, പുതിയ ക്യാപ്റ്റന്മാര്‍ക്കായി കോടികളാണ് വാരിയെറിഞ്ഞത്.

ക്യാപ്റ്റന്റെ ശമ്പളം

ഐപിഎല്‍ 2025 ലെ ഏറ്റവും വിലയേറിയ കളിക്കാരനായി മാറിയത് ഋഷഭ് പന്താണ്. മെഗാ ലേലത്തില്‍ 27 കോടി രൂപയ്ക്കാണ് ലഖ്നൗ അദ്ദേഹത്തെ വാങ്ങിയത്. പഞ്ചാബ് ശ്രേയസ് അയ്യരെ 26.75 കോടി രൂപയ്ക്ക് വാങ്ങി. ഈ സീസണിലെ ലേലത്തില്‍ ഏറ്റവും കുറച്ച് പ്രതിഫലം ലഭിച്ച ക്യാപ്റ്റനായി അജിങ്ക്യ രഹാനെ മാറി. കെകെആര്‍ 1.5 കോടി രൂപയ്ക്കാണ് അജിങ്ക്യയെ സെലക്ട് ചെയ്തത്.

ഐപിഎല്ലില്‍ 10 ക്യാപ്റ്റന്‍മാരുടെ ശമ്പളം

ഋഷഭ് പന്ത് (എല്‍എസ്ജി) – 27 കോടി
ശ്രേയസ് അയ്യര്‍ (പിബികെഎസ്) – 26.75 കോടി
പാറ്റ് കമ്മിന്‍സ് (എസ്ആര്‍എച്ച്) – 18 കോടി
ഋതുരാജ് ഗെയ്ക്വാദ് (എസ്സികെ) – 18 കോടി
സഞ്ജു സാംസണ്‍ (ആര്‍ആര്‍) – 18 കോടി
അക്‌സര്‍ പട്ടേല്‍ (ഡിസി) – 16.5 കോടി
ശുഭ്മാന്‍ ഗില്‍ (ജിടി) – 16.5 കോടി
ഹാര്‍ദിക് പാണ്ഡ്യ (എംഐ) – 16.35 കോടി
രജത് പട്ടീദാര്‍ (ആര്‍സിബി) – 11 കോടി
അജിങ്ക്യ രഹാനെ (കെകെആര്‍) – 1.5 കോടി

2025 സീസണിലേക്ക് 18 കോടി രൂപയ്ക്ക് പാറ്റ് കമ്മിന്‍സിനെ സണ്‍റൈസേഴ്സ് ഹൈദരാബാദ് നിലനിര്‍ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here