തിരുവനന്തപുരം | വിരമിക്കുന്നതിന് ഒരു ദിവസം മുമ്പ്, ഫുട്ബോള്‍ താരം ഐ.എം. വിജയന് കേരള പോലീസില്‍ സ്ഥാനക്കയറ്റം ലഭിച്ചു. എം.എസ്.പി.യില്‍ (മലബാര്‍ സ്പെഷ്യല്‍ പോലീസ്) അസിസ്റ്റന്റ് കമാന്‍ഡന്റായി സേവനമനുഷ്ഠിച്ച അദ്ദേഹത്തിന് ഇപ്പോള്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് പദവിയിലേക്കാണ് സ്ഥാനക്കയറ്റം ലഭിച്ചത്. ഫുട്ബോളിന് നല്കിയ സംഭാവനകള്‍ക്കുള്ള അംഗീകാരമായിട്ടാണ് ഈ സ്ഥാനക്കയറ്റം നല്‍കിയിരിക്കുന്നത്. 1986 ല്‍ കേരള പോലീസ് ടീമിന്റെ അതിഥി കളിക്കാരനായി വിജയന് കളിക്കാന്‍ തുടങ്ങി, 1987 ല്‍ ഔദ്യോഗികമായി കോണ്‍സ്റ്റബിളായി നിയമിതനായി. 2021 ല്‍, എം.എസ്.പി.യില്‍ അസിസ്റ്റന്റ് കമാന്‍ഡന്റായി സ്ഥാനക്കയറ്റം ലഭിച്ചു.