സോഷ്യല്‍മീഡിയാ സജീവമായതോടെ ആരും വിമര്‍ശനത്തിന് അതീതരല്ലാതായിത്തീര്ന്നു. തെറ്റുചെയ്യുന്നവരെല്ലാം കാമറാക്കണ്ണുകളില്‍ കുടുങ്ങിയാല്‍ കഥ കഴിയുന്ന അവസ്ഥയിലാണ്. അമേരിക്കയിലെ ഒരു ബാസ്ക്കറ്റ് ബോള്‍ കോച്ചാണ് ഇപ്പോള്‍ വെട്ടിലയത്. മത്സരത്തിനിടെ നോര്ത്ത്വില്ലെ ഹൈസ്കൂളിലെ ബാസ്കറ്റ് ബോള്‍ കോച്ചാണ് സ്കൂള്‍ കുട്ടിയുടെ മുടിയില്‍ പിടിച്ചുവലിച്ചത്. മത്സരത്തില്‍ തന്റെ സ്കൂള്‍ 43 – 37 പിന്നിലായതോടെ പിടിവിട്ട കോച്ച് ജിം സുലോയാണ് വിദ്യാര്‍ത്ഥിയുടെ മുടിയില്‍ പിടിച്ചുവലിച്ചത്. സോഷ്യല്‍മീഡിയാ പ്ലാറ്റ്ഫോമായ എക്സില്‍ വന്ന വീഡിയോ ഇതിനകം രണ്ടേകാല്‍ കോടിയോളം പേര് കണ്ടുകഴിഞ്ഞു.
വിദ്യാര്‍ത്ഥിനിയായ ഹെയ്ലി മോണ്‍റെയുടെ മുടിയില്‍ പിടിച്ച് വലിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ പരിശീലകനെതിരെ വിമര്‍ശനം ഉയര്‍ന്നത്. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ 81- കാരനായ കോച്ചിനെതിരെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. ഒടുവില്‍ കോച്ച് ജിം സുലോയ്ക്ക് വിദ്യാര്‍ത്ഥിനിയോടും അവളുടെ മാതാപിതാക്കളോടും മാപ്പ് പറയേണ്ടിയും വന്നു. പക്ഷേ, ജിം സുലോയ്ക്ക് സ്കൂള്‍ ഈ കാരണം പറഞ്ഞ് പുറത്താക്കിയതോടെ അദ്ദേഹത്തിന്റെ പണിയും നഷ്ടമായി.