തിരുവനന്തപുരം | വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാകിസ്താനെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ്. വൈകിട്ട് അഞ്ചുമണിക്ക് വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്ന് ഏകദേശം നാലു മണിക്കൂറിനു ശേഷമാണ് പാകിസ്താന്‍ വീണ്ടും പ്രകോപനവുമായി വ്യോമാക്രമണം ആരംഭിച്ചത്. നായയുടെ വാല് പന്തീരാണ്ട് കാലം കുഴലിലിട്ടാലും നിവരില്ല എന്ന പഴഞ്ചൊല്ലാണ് പാകിസ്താന്റെ ഈ പ്രവൃത്തിയെക്കുറിച്ച് സെവാഗ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ‘മാത്രമല്ല ദൈവം നമ്മുടെ ശത്രുക്കളോട് ഒരുപക്ഷേ പൊറുത്തേക്കാം, പക്ഷേ നമ്മള്‍ പൊറുക്കില്ല ‘ – എന്ന ഇന്ത്യന്‍ ആര്‍മിയുടെ ഫലകം കൂടിചേര്‍ത്താണ് ഇന്‍സ്റ്റഗ്രമില്‍ സേവാഗ് പോസ്റ്റിട്ടത്.