തിരുവനന്തപുരം | കേരള ആരോഗ്യമന്ത്രി വീണ ജോര്‍ജ് എന്തോ സമ്മര്‍ദ്ദം ചെലുത്തിയിട്ടാണ് കേന്ദ്രസര്‍ക്കാര്‍ ആശ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് വര്‍ദ്ധിച്ചതെന്ന മട്ടിലുള്ള പ്രതികരണം എട്ടുകാലി മമ്മൂഞ്ഞ് ചമയലാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍.
ഇന്‍സെന്റീവ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടത് ആശമാര്‍ക്കുള്ള ഓണറേറിയം വര്‍ധിപ്പിക്കലാണെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ഓണറേറിയം വര്‍ദ്ധിപ്പിക്കുക എന്നുള്ളത് സംസ്ഥാനത്തിന്റെ കടമയാണ്. അതിന് കേന്ദ്രമന്ത്രിയുമായി ചര്‍ച്ച നടത്തേണ്ട ആവശ്യമൊന്നുമില്ല. എന്നാല്‍ അത് ചെയ്യാതെ കേന്ദ്രം വര്‍ദ്ധിപ്പിച്ച ഇന്‍സെന്റീവിന്റെ ക്രെഡിറ്റ് അടിച്ചുമാറ്റാന്‍ ശ്രമിക്കുന്നത് മനുഷ്യത്വ വിരുദ്ധമാണ് എന്നും ശോഭ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.