ബെംഗളൂരു | പ്രണയക്കെണിയില്‍ വീണ രക്ഷിതാവിന്റെ പരാതിയില്‍ അധ്യാപിക അറസ്റ്റില്‍. ബംഗ്ലൂരുവിലാണ് സംഭവം. കുട്ടിയുടെ അഡ്മിഷനെത്തിയ പിതാവുമായി പ്രണയത്തിലായ അധ്യാപികയാണ് ബ്‌ളാക്ക്‌മെയില്‍ കേസില്‍ പിടിയിലായത്. അച്ഛനില്‍ നിന്നും നാലുലക്ഷം രൂപയാണ് ആദ്യഘട്ടത്തില്‍ അധ്യാപികയുടെ കയ്യിലാക്കിയത്. സംഭവത്തില്‍ 25 കാരിയായ ശിവാനി രുദാഗി യെയും ഗണേഷ് കാലെ (38), സാഗര്‍ (28) എന്നിവരെയും സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു
ഭാര്യയും മൂന്ന് പെണ്‍മക്കളുമായി പടിഞ്ഞാറന്‍ ബെംഗളൂരുവില്‍ താമസിക്കുന്നയാളാണ് തട്ടിപ്പിനിരയായത്. 2023 ല്‍ തന്റെ ഇളയ കുട്ടിയായ അഞ്ച് വയസ്സുകാരനെ സ്‌കൂളില്‍ ചേര്‍ത്തു. സ്‌കൂള്‍ പ്രവേശന സമയത്താണ് അയാള്‍ അധ്യാപികയായ ശ്രീദേവി രുദാഗിയെ കണ്ടുമുട്ടിയത്. തുടര്‍ന്ന് പരസ്പരം വിളിക്കാനും മെസേജുകളയക്കാനും പ്രത്യേക സിം കാര്‍ഡും ഫോണും ഉപയോഗിച്ചു തുടങ്ങി. ഒടുവില്‍ അവരുടെ കൂടിക്കാഴ്ചകള്‍ വ്യക്തിപരമായി മാറി. തുടര്‍ന്ന് രുദാഗി സതീഷില്‍ നിന്ന് നാല് ലക്ഷം രൂപ വാങ്ങിയെടുത്തു. പിന്നീട് ജനുവരിയില്‍ അവള്‍ 15 ലക്ഷം രൂപ ആവശ്യപ്പെട്ടു. പണം കൊടുക്കാന്‍ സതീഷ് വിസമ്മതിച്ചപ്പോള്‍ 50,000 രൂപ കടം വാങ്ങാനെന്ന വ്യാജേന രുദാഗി സതീഷിന്റെ വീട്ടിലേക്ക് നേരിട്ട് പോവുകയായിരുന്നു.
പിന്നീട്, കുടുംബത്തെ ഗുജറാത്തിലേക്ക് മാറ്റാനായി ഇയാള്‍ കുട്ടിയുടെ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി സ്‌കൂളിലെത്തിയ സതീഷിനെ രുദാഗിയും സംഘവും ചേര്‍ന്ന് തടഞ്ഞുവെയ്ക്കുകയായിരുന്നു. സ്വകാര്യ ഫോട്ടോകളും വീഡിയോകളും കാണിച്ച ശേഷം 20 ലക്ഷം രൂപ നല്‍കണമെന്നും അല്ലാത്തപക്ഷം ഇത് കുടുംബത്തിന് അയച്ചു കൊടുക്കുമെന്നും സാഗര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് 15 ലക്ഷം രൂപ നല്‍കാമെന്ന് സമ്മതിച്ചു. ആദ്യഗഡുവായി 1.9 ലക്ഷം രൂപ കൈമാറുകയും ചെയ്തു. മാര്‍ച്ച് 17 ന്, രുദാഗി വീണ്ടും പണം ആവശ്യപ്പെടുകയായിരുന്നു. ഒരു മുന്‍ പോലീസ് ഉദ്യോഗസ്ഥന് 5 ലക്ഷം രൂപയും സാഗറിനും കാലെയ്ക്കും ഓരോ ലക്ഷം രൂപയും, ബാക്കി 8 ലക്ഷം രൂപ രുദാഗിയ്ക്കും നല്‍കണമെന്നായിരുന്നു ആവശ്യം. ഇതോടെ ഇയാള്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് രുദാഗി, സാഗര്‍, കാലെ എന്നിവരെ അറസ്റ്റിലാകുന്നത്. കോടതിയില്‍ ഹാജരാക്കിയ മൂവരെയും 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.