ന്യൂഡല്‍ഹി: തന്നെ പ്രയോജനപ്പെടുത്തണമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തോന്നിയിട്ടില്ലെന്നും അതവര്‍ക്ക് തീരുമാനിക്കാമെന്നും ശശി തരൂര്‍. വിദേശകാര്യനയത്തില്‍പോലും തന്റെ നിലപാട് കോണ്‍ഗ്രസ് പാര്‍ട്ടി തേടാറില്ല. എന്തുപറഞ്ഞാലും എതിര്‍ക്കാനും വിമര്‍ശിക്കാനും സ്വന്തം പാര്‍ട്ടിക്കുള്ളില്‍തന്നെ ആളുകളുണ്ട്. സങ്കുചിത രാഷ്ട്രീയ ചിന്ത തനിക്കില്ല. എതിരാളികള്‍ നല്ല കാര്യങ്ങള്‍ ചെയ്താല്‍ പിന്തുണ നല്‍കണം. ശശി തരൂരുമായുള്ള വിവാദ പോഡ്കാസ്റ്റിന്റെ പൂര്‍ണ രൂപം പുറത്തുവന്നതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുന്നത്.

ആരെയും ഭയമില്ല. കോണ്‍ഗ്രസാണ് തന്നെ രാഷ്ട്രീയത്തിലെത്തിച്ചത്. കേരളത്തിന്റെയും ഭാരതത്തിന്റെയും വികസനമാണ് ഉദ്ദേശ്യം. രാഷ്ട്രീയത്തിന് അതീതമായി സംസാരിക്കണമെന്നാണ് പക്ഷം. കോണ്‍ഗ്രസിലെ സ്വതന്ത്ര നിലപാടുകാരനാണ് ഞാന്‍. ബിജെപിയിലേക്ക് പോകാന്‍ ആലോചനയില്ലെന്നും തന്റെ വിശ്വാസങ്ങളോട് ചേര്‍ന്ന് നില്ക്കുന്ന പാര്‍ട്ടിയല്ലെന്നും തരൂര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here