തിരുവനന്തപുരം | വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേര് ഒഴിവാക്കിയതിനെതിരേ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂ. ആഘോഷിക്കപ്പെടുന്ന ഈ നേട്ടങ്ങള്‍ക്ക് അടിത്തറ പാകിയ ഉമ്മന്‍ ചാണ്ടിയുടെ ശ്രദ്ധേയമായ സംഭാവനകള്‍ താന്‍ ഓര്‍ക്കുന്നുണ്ടെന്ന് തരൂര്‍ സോഷ്യല്‍ മീഡിയായില്‍ കുറിച്ചു.

ഔദ്യോഗിക പ്രഭാഷകരില്‍ ഒരാള്‍ പോലും അദ്ദേഹത്തിന്റെ പേര് പരാമര്‍ശിച്ചില്ല എന്നത് ലജ്ജാകരമാണെന്നും തരൂര്‍ പറഞ്ഞു. ‘വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക കമ്മീഷന്‍ ചെയ്ത ദിവസം, ഈ പദ്ധതി മുന്നോട്ട് നയിച്ച അന്തരിച്ച കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ശ്രദ്ധേയമായ സംഭാവനകളെ അനുസ്മരിച്ചുകൊണ്ട്, യഥാര്‍ത്ഥ കമ്മീഷനിംഗ് കരാറില്‍ ഒപ്പുവച്ചു, ഇന്ന് നമ്മള്‍ അതിന്റെ പരിസമാപ്തിയെ ആഘോഷിച്ച പ്രവൃത്തികള്‍ക്ക് തുടക്കമിട്ടു. ഔദ്യോഗിക പ്രഭാഷകരില്‍ ഒരാള്‍ പോലും അദ്ദേഹത്തിന്റെ പേര് പരാമര്‍ശിച്ചില്ല, സംസാരിക്കാന്‍ അവസരം ലഭിച്ചില്ല.” – ഇതായിരുന്നു തരൂരിന്റെ കുറിപ്പ്.