ബീഹാര്‍ | ബീഹാറിലുണ്ടായ കനത്ത ഇടിമിന്നലേറ്റ് 12 പേര്‍ മരിച്ചു. മരണങ്ങള്‍ സ്ഥിരീകരിച്ച സംസ്ഥാന സര്‍ക്കാര്‍, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ബക്‌സര്‍ ജില്ലയില്‍ 4 പേരും പശ്ചിമ ചമ്പാരനില്‍ 3 പേരും കതിഹാറില്‍ 2 പേരും കൈമൂര്‍, ലഖിസരായ്, സീതാമര്‍ഹി ജില്ലകളില്‍ ഓരോ മരണവുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇടിമിന്നലുള്ള മഴക്കാലത്ത് ജാഗ്രത പാലിക്കാനും സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും അധികൃതര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
കഴിഞ്ഞയാഴ്ച, ബീഹാറിന്റെ ചില ഭാഗങ്ങള്‍ തീവ്രമായ ഉഷ്ണതരംഗമായിരുന്നു താപനില 40 ഡിഗ്രി സെല്‍ഷ്യസ് കവിയുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് കനത്ത ഇടിമിന്നലുണ്ടായിരിക്കുന്നത്. അയല്‍ സംസ്ഥാനമായ ജാര്‍ഖണ്ഡിലുണ്ടായ ഇടിമിന്നലില്‍ മൂന്നുപേര്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്.