ഛത്തീസ്ഗഡ് | ഛത്തീസ്ഗഡിലെ സുക്മ-ദന്തേവാഡ അതിര്‍ത്തിയിലെ ഉപമ്പള്ളി കെര്‍ലാപാലിലെ വനത്തില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 16 നക്‌സലുകള്‍ കൊല്ലപ്പെട്ടതായി ശനിയാഴ്ച ഉദ്യോഗസ്ഥര്‍ അറിയിച്ചു. വെടിവയ്പ്പില്‍ രണ്ട് 2 ജവാന്മാര്‍ക്ക് നിസാര പരിക്കേറ്റു. ജില്ലാ റിസര്‍വ് ഗാര്‍ഡും (ഡിആര്‍ജി) സെന്‍ട്രല്‍ റിസര്‍വ് പോലീസ് സേനയും (സിആര്‍പിഎഫ്) സംയുക്തമായി ആരംഭിച്ച നക്‌സല്‍ വിരുദ്ധ ഓപ്പറേഷനെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.

സുക്മ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കെര്‍ലാപാല്‍ പ്രദേശത്ത് നക്‌സലുകളുടെ സാന്നിധ്യം സംബന്ധിച്ച പ്രത്യേക രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷന്‍ നടത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മാര്‍ച്ച് 28 ന് സംയുക്ത സംഘം തിരച്ചില്‍ ദൗത്യത്തിനായി പുറപ്പെട്ടു, ശനിയാഴ്ച പുലര്‍ച്ചെ വരെ ഇടയ്ക്കിടെ വെടിവയ്പ്പ് തുടര്‍ന്നു. വെടിവയ്പ്പ് ഇപ്പോഴും തുടരുകയാണെന്ന് ബസ്തര്‍ റേഞ്ചിലെ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് സുന്ദര്‍രാജ് പി പറഞ്ഞു. നക്‌സല്‍ ബാധിത സുക്മ മേഖല ഛത്തീസ്ഗഡിലെ ബസ്തര്‍ മേഖലയിലെ ഏറ്റവും കൂടുതല്‍ നക്‌സല്‍ ആക്രമണങ്ങള്‍ നടന്ന ജില്ലകളില്‍ ഒന്നാണ് സുക്മ.

LEAVE A REPLY

Please enter your comment!
Please enter your name here