പത്തനംതിട്ട | 2020 -ലെ കോവിഡ് കാലത്ത് 19 വയസുള്ള പെണ്‍കുട്ടിയെ ആംബുലന്‍സിലിട്ട് പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയായ ഡ്രൈവര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ. കായംകുളം സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ നൗഫലിനെയാണ് പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. രാജ്യത്ത് ആദ്യമായി പട്ടികജാതി/വര്‍ഗ പീഡന നിരോധന നിയമപ്രകാരം സാക്ഷി വിസ്താരം പൂര്‍ണമായും വിഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ട കേസാണിത്.

ജീവപര്യന്തം തടവുശിക്ഷയ്ക്ക് പുറമേ 1,08000 രൂപ പിഴയും അടയ്ക്കണം. ആറു വകുപ്പുകളിലാണ് ശിക്ഷ. തട്ടിക്കൊണ്ടുപോകലും ബലാത്സംഗവും അടക്കമുള്ള കുറ്റങ്ങള്‍ നൗഫലിനെതിരെ തെളിഞ്ഞിരുന്നു. കേസിനാവശ്യമായ തെളിവുകള്‍ മൊബൈല്‍ ഫോണിലൂടെ പെണ്‍കുട്ടി ശേഖരിച്ചിരുന്നു. ഇതുകൂടികൈമാറിക്കൊണ്ടാണ് പൊലീസില്‍ പരാതി നല്‍കിയത്.

2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രിയില്‍ ആറന്മുളയില്‍ വിജനമായ സ്ഥലത്ത് അര്‍ധരാത്രിയാണ് ഇയാള്‍ യുവതിയെ പീഡിപ്പിച്ചത്. അടൂരില്‍നിന്നും പന്തളത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു ആക്രമണം. കോവിഡ് മൂലം അവശയായിരുന്ന പെണ്‍കുട്ടി പീഡനത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here