ന്യൂഡല്‍ഹി | ടെക് സ്റ്റാര്‍ട്ടപ് റിപ്ലിങ്ങിന്റെ സഹസ്ഥാപകന്‍ പ്രസന്ന ശങ്കറിനെതിരെ ഗുരുതര ആരോപണങ്ങളുമായി വീണ്ടും മുന്‍ഭാര്യ ദിവ്യ ശശിധര്‍ രംഗത്തെത്തി. ലൈംഗിക വൈകൃതങ്ങളുള്ള വ്യക്തിയാണു പ്രസന്ന ശങ്കറെന്നും പ്രസന്നയുടെ സുഹൃത്തുക്കളുമായി പോലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിച്ചതായും ദിവ്യ ഒരു അഭിമുഖത്തില്‍ ആരോപിച്ചു.
പ്രസന്ന ലൈംഗിക തൊഴിലാളികളെ സന്ദര്‍ശിച്ചിരുന്നുന്നെന്നും പ്രസവശേഷം തന്നെ ലൈംഗിക ബന്ധത്തിനു നിര്‍ബന്ധിച്ചുവെന്നും ദിവ്യ പറയുന്നു. എന്നാല്‍ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് പ്രസന്നയും രംഗത്തെത്തി. എക്‌സ് പേജിലൂടെയാണ് പ്രസന്ന ദിവ്യയുടെ ആരോപണങ്ങളെ തള്ളിക്കളഞ്ഞത്.
നികുതി വെട്ടിപ്പിനായി തന്നെയും മകനെയും പല രാജ്യങ്ങളിലേക്കു മാറ്റി താമസിപ്പിച്ചതായും ദിവ്യ ആരോപിച്ചു. എന്നാല്‍ മകനെയും കൂട്ടി വിദേശത്തേക്ക് പോകാന്‍ ദിവ്യയാണ് ശ്രമിച്ചതെന്നും മകന്‍ തന്നോടൊപ്പം സന്തോഷത്തോടെ ഉണ്ടെന്നും പ്രസന്ന ശങ്കര്‍ വീഡിയോയിലൂടെ മറുപടി പറഞ്ഞു.