തിരുവനന്തപുരം | തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയതിന് നടനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാറിനെതിരെയും മകള്‍ ദിയാ കൃഷ്ണയ്‌ക്കെതിരേയും കേസെടുത്ത് മ്യൂസിയം പോലീസ്. കൃഷ്ണകുമാറിന്റെ മകള്‍ ദിയയുടെ ഉടമസ്ഥതയിലുള്ള ഒ ബൈ ഓസി എന്ന സ്ഥാപനത്തിലെ മുന്‍ ജീവനക്കാരാണ് പരാതിക്കാര്‍.

സ്ഥാപനത്തിലെ യുപിഐ പേയ്‌മെന്റിനായി ഏര്‍പ്പെടുത്തിയ ക്യൂആര്‍ കോഡില്‍ തിരിമറി നടത്തി പണം തട്ടിയെന്ന് ആരോപിച്ച് മൂന്നു ജീവനക്കാര്‍ക്കെതിരേ കൃഷ്ണകുമാര്‍ പരാതി നല്‍കിയിരുന്നു. 69 ലക്ഷം തട്ടിയെടുത്തെന്നായിരുന്നു കൃഷ്ണ കുമാറിന്റെ പരാതി. ഇതില്‍ മൂന്നുപേര്‍ക്കുമെതിരേ കേസെടുത്തു. മകളെ ഫോണില്‍ വിളിച്ചുഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ കേസിലെ ഒന്നാംപ്രതിയായ ജീവനക്കാരിയുടെ ഭര്‍ത്താവിനെതിരേയും കേസെടുത്തിരുന്നു.

ഇതേത്തുടര്‍ന്നാണ് ആ മുന്‍ജീവനക്കാര്‍ തനിക്കും മകള്‍ക്കുമെതിരേ കള്ളക്കേസ് നല്‍കിയെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. സാമ്പത്തിക തട്ടിപ്പ് പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞ് ഇവരെ വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം കവര്‍ന്നുവെന്നാണ് ജീവനക്കാര്‍ പരാതി നല്‍കിയത്. ജീവനക്കാരുടെ കൈയില്‍ നിന്ന് കൃഷ്ണകുമാര്‍ എട്ട് ലക്ഷത്തോളം രൂപ വാങ്ങിയെടുത്തതിന്റെ രേഖകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here