തിരുവനന്തപുരം: വെഞ്ഞാറമൂട്ടിലെ മുക്കുന്നൂരിലെ വീട്ടില്‍ നിന്ന് അഫാന്റെ അരികിലേക്ക് ഫര്‍സാന നടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തില്‍ ക്രൂരമായി കൊല്ലപ്പെടും മുമ്പുള്ള ദൃശ്യങ്ങളാണ് പോലീസിന് ലഭ്യമായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയാണ് ഫര്‍സാന മുക്കൂന്നൂരിലെ വീട്ടില്‍ നിന്ന് ഇറങ്ങുന്നത്. പരിസരത്തെ സിസിടിവി ക്യാമറകളിലാണ് കുട ചൂടി നടന്നു പോകുന്ന ഫര്‍സാനയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്.
കൊല്ലപ്പെടാന്‍ പോകുകയാണെന്ന് അറിയാതെ അഫാനൊപ്പം പോകാനായി നടന്നു നീങ്ങുന്ന ഫര്‍സാനയുടെ ദൃശ്യങ്ങള്‍ ആരെയും നൊമ്പരപ്പെടുത്തും.

ട്യൂഷനെടുക്കാനെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നും ഫര്‍സാന ഇറങ്ങിയത്. വീട്ടുകാര്‍ അത് വിശ്വസിക്കുകയും ചെയ്തു. പിന്നീട് അഫാനൊപ്പം ബൈക്കിലാണ് പേരുമലയിലെ വീട്ടിലേക്ക് ഫര്‍സാന എത്തുന്നത്. മകളുടെ ജീവിതം ഒറ്റനിമിഷംകൊണ്ട് ഇല്ലാതായതിന്റെ ഷോക്കില്‍നിന്നും ഫര്‍സാനയുടെ വീട്ടുകാരും മുക്തരായിട്ടില്ല.