കോട്ടയം | മതവിദ്വേഷ പരാമര്‍ശ കേസില്‍ ജാമ്യത്തില്‍ കഴിയുന്ന പിസി ജോര്‍ജിന്റെ പ്രസംഗം വീണ്ടും വിവാദത്തിലായേക്കും. പാലായില്‍ നടന്ന ലഹരി വിരുദ്ധ പരിപാടിയില്‍ പ്രസംഗിക്കുമ്പോഴാണ് പിസി ജോര്‍ജ് കേരളത്തില്‍ ലൗജിഹാദ് വര്‍ദ്ദിക്കുന്നതായി പറഞ്ഞത്. മീനച്ചില്‍ താലൂക്കില്‍ മാത്രം 400 പെണ്‍കുട്ടികളെ ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടെന്നും 24 വയസിന് മുമ്പ് ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ കല്യാണം കഴിപ്പിക്കാന്‍ മാതാപിതാക്കള്‍ തയ്യാറാകണമെന്നുമാണ് പി.സി.ജോര്‍ജ് പറഞ്ഞത്.
രാജ്യത്തിന്റെ പോക്ക് അപകടകരമായ നിലയിലാണ്. കേരളം മുഴുവന്‍ കത്തിക്കാനുള്ള സ്‌ഫോടക വസ്തുക്കളാണ് കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയില്‍ പിടികൂടിയതെന്നും കൂടുതല്‍ പറയുന്നില്ലെന്നും പി.സി. ജോര്‍ജ് പറഞ്ഞു.
ഒരു ചാനല്‍ ചര്‍ച്ചയില്‍ പിസി ജോര്‍ജ് മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഈരാറ്റുപേട്ട യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റി നല്‍കിയ പരാതിയിലാണ് പി.സി.ജോര്‍ജിനെതിരേ കേസെടുത്തത്. ഇതില്‍ ജാമ്യം ലഭിച്ചതിനു പിന്നാലെയാണ്
ഈ പ്രസംഗം പുറത്തുവരുന്നത്.