തിരുവന്തപുരം | പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തര ഹെല്‍പ് ഡെസ്‌ക് ആരംഭിച്ച് നോര്‍ക്കയും ജമ്മു സര്‍ക്കാരും. കേരളീയര്‍ക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനായി നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചതായി നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അജിത് കോളശേരി അറിയിച്ചു. ഈ സേവനം ഉപയോഗപ്പെടുത്തുന്നതിന് നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ 18004253939 (ടോള്‍ ഫ്രീ നമ്പര്‍ ), +91-8802012345 (മിസ്ഡ് കോള്‍) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം. കാശ്മീരില്‍ കുടുങ്ങി പോയ, സഹായം ആവശ്യമായവര്‍ക്കും, ബന്ധുക്കളെ സംബന്ധിച്ച വിവരം തേടുന്നവര്‍ക്കും ഹെല്‍പ്പ് ഡെസ്‌ക്ക് നമ്പരില്‍ വിളിച്ച് വിവരങ്ങള്‍ നല്‍കുകയും പേര് രജിസ്റ്റര്‍ ചെയ്യുകയും ചെയ്യാമെന്ന് നോര്‍ക്ക റൂട്ട്‌സ് സിഇഒ അറിയിച്ചു.

വിനോദയാത്രികര്‍ക്കായി ജമ്മു കാശ്മീര്‍ സര്‍ക്കാര്‍
അടിയന്തര ഹെല്‍പ് ഡെസ്‌ക്

വിനോദയാത്രികര്‍ക്ക് വിവരങ്ങള്‍ക്കും സഹായത്തിനും 01932222337, 7780885759, 9697982527, 6006365245 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. ശ്രീനഗറിലും എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം സ്ഥാപിച്ചിട്ടുണ്ട്. 01942457543, 01942483651, 7006058623 എന്നിവയാണ് ശ്രീനഗറിലെ നമ്പറുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here