പാലക്കാട് | ഒറ്റപ്പാലത്ത് സി.പി.എം ഭരിക്കുന്ന സഹകരണ അര്‍ബന്‍ ബാങ്കിലെ വന്‍ തട്ടിപ്പ് പുറത്തായി. ബാങ്ക് സീനിയര്‍ അക്കൗണ്ടന്റ് മുക്കുപണ്ടം പണയംവച്ച് ലക്ഷങ്ങള്‍ തട്ടിച്ചു. 45 ലക്ഷം രൂപയാണ് ബാങ്ക് സീനിയര്‍ അക്കൗണ്ടന്റ് മോഹന കൃഷ്ണന് മുക്കുപണ്ടം പണയം വച്ച് തട്ടിയെടുത്തത്. മോഹന കൃഷ്ണനെ ബാങ്ക് അധികൃതര്‍ സസ്പെന്റ് ചെയ്തിട്ടുണ്ട്. ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയതോടെ മോഹനകൃഷ്ണനും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഉള്‍പ്പെടെയുള്ള 3 ബന്ധുക്കള്‍ക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. 45 ലക്ഷം വീണ്ടെടുക്കുന്നതിന് മോഹനകൃഷ്ണന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നടപടി തുടങ്ങിയതായി ബാങ്ക് അധികൃതര്‍ അറിയിച്ചു.