തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരേ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സ്റ്റാര്‍ട്ടപ് രംഗത്തെ കേരളത്തിന്റെ നേട്ടം സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കാനായി സ്വകാര്യ കമ്പനിക്ക് 48000 യു.എസ് ഡോളര്‍ നല്‍കിയെന്നാണ് ആരോപണം. സ്റ്റാര്‍ട്ടപ് ജെനോം എന്ന കമ്പനിക്കാണ് ഇത്രയധികം തുക സംസ്ഥാന സര്‍ക്കാര്‍ നല്‍കിയതെന്നും അദ്ദേഹം ആരോപിച്ചു.
2019-2021- കോവിഡ് കാലവുമായി താരതമ്യം ചെയ്ത് ഊതിപ്പെരുപ്പിച്ച കണക്കാണ് സംസ്ഥാനം ഉണ്ടാക്കിയത്. ഇത്തരമൊരു റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കാനായി മാത്രം ഖജനാവില്‍ നിന്നും ഇത്രയധികം തുക പാഴാക്കുകയായിരുന്നൂവെന്നാണ് പ്രതിപക്ഷനേതാവിന്റെ ആരോപണം. 2021 മുതല്‍ 2024 വരെ സര്‍ക്കാര്‍ റിപ്പോര്‍ട്ട് തയ്യാറാക്കന്‍ പണം കൊടുത്തു. സംസ്ഥാനത്ത് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന സര്‍വേ ഫലവും തട്ടിപ്പാണെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.