വിയന്ന | പാകിസ്ഥാനിലെ കിരാന ഹില്‍സ് മേഖലയിലെ ആണവ കേന്ദ്രത്തില്‍ നിന്നും വികിരണ ചോര്‍ച്ചയോ പ്രകാശനമോ ഉണ്ടായിട്ടില്ലെന്ന് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി (ഐഎഇഎ) അറിയിച്ചു. മെയ് 7 ന് പുലര്‍ച്ചെയാണ് പാകിസ്ഥാനിലെയും പാകിസ്ഥാന്‍ അധിനിവേശ ജമ്മു കശ്മീരിലെയും (പിഒജെകെ) ഒമ്പത് ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യന്‍ സായുധ സേന ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചത്. ദിവസങ്ങള്‍ക്കകം ആക്രമണം അവസാനിപ്പിച്ച് വെടിനിര്‍ത്തലില്‍ എത്തിയെങ്കിലും കിരാനക്കുന്നുകളില്‍ ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഇവിടെ ആണവഇന്ധനങ്ങള്‍ പാക്കിസ്ഥാന്‍ സൂക്ഷിച്ചരുന്നതിനാല്‍, ആണവവികിരണം ചോരുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ അമേരിക്ക വിമാനം അയച്ചതായും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇവിടെ അണുവികിരണം ഇല്ലെന്നാണ് അമേരിക്കന്‍ ഏജന്‍സി ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.