തിരുവനന്തപുരം | പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയ കേസില്‍ അറസ്റ്റിലായ ഹരിയാനയിലെ വ്‌ളോഗര്‍ ജ്യോതി മല്‍ഹോത്ര കേരളം കറങ്ങിയത് സംസ്ഥാന സര്‍ക്കാരിന്റെ ചെലവിലാണെന്ന് ആരോപണം. കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, ആലപ്പുഴ, മൂന്നാര്‍ എന്നിവിടങ്ങളിലാണ് ജ്യോതി മല്‍ഹോത്ര ടൂറിസം വകുപ്പിന്റെ ചെലവില്‍ യാത്ര നടത്തിയത്. പുറത്തുവന്ന ഒരു വിവരാവകാശ രേഖയിലാണ് ഈ വിവരമുള്ളത്. സാമൂഹിക മാധ്യമ ഇന്‍ഫ്ളുവന്‍സേഴ്സിനെ ഉപയോഗിച്ച് കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നതിന് ടൂറിസം വകുപ്പ് പണം ചെലവഴിച്ചിരുന്നു. ഈ ലിസ്റ്റില്‍ പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തി അറസ്റ്റിലായ ജ്യോതി മല്‍ഹോത്രയുടെ പേരുമുണ്ട്.
33-കാരിയായ ജ്യോതി മല്‍ഹോത്ര പാകിസ്താനിലെ ഇന്റലിജന്‍സ് വിഭാഗവുമായി ബന്ധംപുലര്‍ത്തിയതായി തെളിഞ്ഞതിനെത്തുടര്‍ന്നാണ് അറസ്റ്റിലായത്്. ഇന്ത്യയിലെ തന്ത്രപ്രധാന സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ശേഖരിച്ച് പാക്കിസ്ഥാന് കൈമാറുന്നതിന് വേ്‌ളാഗര്‍മാരെ ഉപയോഗപ്പെടുന്നതായി കേന്ദ്ര ഇന്റലിജന്‍സിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ജ്യോതിയെ കുടുക്കിയത്.