ശ്രീനഗര്‍ | അമര്‍നാഥ് യാത്രാ ഡ്യൂട്ടിക്കായി വിന്യസിച്ച സൈനികവാഹനം മറിഞ്ഞ് മൂന്ന് സെന്‍ട്രല്‍ റിസര്‍വ് പോലീസ് സേനാംഗങ്ങള്‍ക്ക് പരുക്കേറ്റു. ജമ്മു കശ്മീരിലെ ഗന്ദര്‍ബാല്‍ ജില്ലയിലെ ഇസഡ്-മോര്‍ ടണലിന് സമീപത്തുവച്ചാണ് വാഹനം മറിഞ്ഞത്. അമര്‍നാഥ് ഡ്യൂട്ടിക്കായി വിന്യസിച്ചിരിക്കുന്ന 44 ബറ്റാലിയന്‍ CRPF ന്റെ വാഹനവ്യൂഹത്തിന്റെ ഭാഗമായ HR 49J 6431 എന്ന രജിസ്‌ട്രേഷന്‍ നമ്പര്‍ ഉള്ള ഒരു വാഹനമാണ് തുരങ്ക പാതയ്ക്ക് സമീപം അപകടത്തില്‍ പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here