ന്യുഡല്‍ഹി | കേരളത്തിലുള്ള ആശാ വര്‍ക്കര്‍മാര്‍ക്കുള്ള എല്ലാ കുടിശ്ശികയും നല്‍കി കഴിഞ്ഞുവെന്നു കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ പാര്‍ലമെന്റിനെ അറിയിച്ചു. ആശാവര്‍ക്കര്‍മാരുടെ ധനസഹായം വര്‍ധിപ്പിക്കും. കേരളത്തിലെ ആശവര്‍ക്കര്‍മാര്‍ക്കു നല്‍കിയ പണത്തിന്റെ വിനിയോഗം സംബന്ധിച്ച കണക്കുകള്‍ കേരളം നല്‍കാനുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

വേതനം 7000 രൂപയില്‍ നിന്നു 21,000 ആക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ ആശാവര്‍ക്കര്‍മാര്‍ ഫെബ്രുവരി 10 മുതല്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരത്തിലാണ്. ആശാ വര്‍ക്കര്‍മാര്‍ക്ക് ആനുകൂല്യം നല്‍കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here